Connect with us

Kerala

ശബരിമല: യുവതീ പ്രവേശനം തത്കാലം വേണ്ടെന്ന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം

Published

|

Last Updated

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം തത്കാലം അനുവദിക്കേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. ബോര്‍ഡിന്റെ ഹൈക്കോടതി അഭിഭാഷകന്‍ എസ് രാജ്‌മോഹനാണ് നിയമോപദേശം നല്‍കിയത്. സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്.

കോടതിയുടെ അന്തിമ തീരുമാനം വരുന്നതു വരെ ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടിട്ടുള്ളത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് മേത്തയുടെ നിയമോപദേശ പ്രകാരമാണിത്. സുപ്രീം കോടതി വിധിയില്‍ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest