Connect with us

National

'ആത്മാഭിമാനമെന്തെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു' : ബാല്‍ താക്കറയെ പുകഴ്ത്തി ഫഡ്‌നാവിസ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കം ബിജെപി- ശിവസേന സഖ്യത്തിന്റെ തകര്‍ച്ചയില്‍ കലാശിച്ചിരിക്കെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. ബാല്‍ താക്കറയുടെ ഏഴാം ചമരമവാര്‍ഷികത്തിലാണ് ബാല്‍ താക്കറെയെ പുകഴ്ത്തി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാല്‍ താക്കറെ ഞങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ ട്വീറ്റ്. താക്കറെയുടെ പഴയ പ്രസംഗ വിഡിയോ ഉള്‍പ്പെടുത്തിയായിരുന്നു ഫഡ്‌നാവിസിന്റെ ട്വീറ്റ്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

മുംബൈ ശിവാജി പാര്‍ക്കില്‍ നടന്ന ബാല്‍ താക്കറെ അനുസ്മരണത്തിലും ഫഡ്‌നാവിസ് പങ്കെടുത്തു. ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും വേദി വിട്ടതിനു പിന്നാലെയാണ് ഫഡ്‌നാവിസ് ചടങ്ങിന് എത്തിയത്. പ്രചോദനം നല്‍കുന്ന വ്യക്തിത്വമാണ് ബാല്‍ താക്കറെയെന്നും ഫഡ്‌നാവിസ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന മുന്നണി വിട്ട സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാക്കുകളെ ഏറെ പ്രാധാന്യത്തോടെയാണ് രാഷട്രീയ നിരീക്ഷകര്‍ കാണുന്നത്.

---- facebook comment plugin here -----

Latest