Connect with us

National

പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാനൊരുങ്ങി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പറേഷനും വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനാണ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് നീക്കം. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് രണ്ട് സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകളാണ് നടത്തിവരുന്നത്. എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 4,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. മൊത്തം 55,000 കോടിയാണ് എയര്‍ ഇന്ത്യയുടെ കടം. ബാധ്യത തീര്‍ക്കുന്നതിനായി 29,000 കോടി രൂപയോളം കേന്ദ്രം നല്‍കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലുള്ള ആസ്തി വിറ്റ് കടം തീര്‍ക്കാനും എയര്‍ ഇന്ത്യ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍, ഇതൊന്നും ശരിയായ രീതിയില്‍ പ്രാവര്‍ത്തികമായില്ല.

Latest