അഹല്യ ഐ കെയർ അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു

Posted on: November 17, 2019 2:30 pm | Last updated: November 17, 2019 at 2:30 pm
അഹല്യ ഐ കെയർ അബുദാബിയിൽ വിവിധ അന്തരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു.

അബുദാബി | അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നേത്ര ചികിത്സ ആശുപത്രി അഹല്യ ഐ കെയർ അബുദാബി ഡെൽമ സ്ട്രീറ്റിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം അംഗം ലുക്ക് റൈറ്റ്, നേപ്പാൾ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ പരസ് ഘട്ക, ശ്രീലങ്കൻ വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ നിരോഷൻ ഡിക്വല്ല, അബുദാബി ക്രിക്കറ്റ് സി ഇ ഒ മാറ്റ് ബൗച്ചർ എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നിർവഹിച്ചത്.

ഇന്ത്യയിൽ കണ്ണ് പരിശോധന രംഗത്ത് മുൻ നിരയിൽ പ്രവർത്തിക്കുന്ന അഹല്യ ഐ കെയർ 2020 വർഷത്തിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ ആധുനീക രീതിയിലുള്ള അഹല്യ ഐ കെയർ സെന്ററുകൾ ആരംഭിക്കുമെന്ന് അഹല്യ ഐ കെയർ ഡെൽമ സ്ട്രീറ്റ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ പയസ് സെബാസ്റ്റ്യൻ അറിയിച്ചു.

അഹല്യ മെഡിക്കൽ ഗ്രൂപ്പ് നവംബർ 22 ന് അബുദാബി സോഫിടെൽ ഹോട്ടലിൽ നടക്കുന്ന യു എ ഇ കോൺ ഒഫ്‌താൽമോളജി അന്തരാഷ്ട്ര ആരോഗ്യ സമ്മേളനത്തിൽ മേഖലയിലെ പ്രമുഖ ഡോക്ടർമാരും, പാരാമെഡിക്കൽ സ്റ്റാഫും സംബന്ധിക്കും.