Connect with us

Gulf

ടോളറന്‍സ് കപ്പ് കബഡി; സാദിയാത് ഫാല്‍കണ്‍ ജേതാക്കള്‍

Published

|

Last Updated

ടോളറന്‍സ് കപ്പ് കബഡി ടൂര്‍ണമെന്റിലെ ജേതാക്കളായ സാദിയാത് ഫാല്‍കണ്‍ ടീമിന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നെഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നെഹ്‌യാന്‍ ട്രോഫി സമ്മാനിച്ചപ്പോള്‍

അബുദാബി |സഹിഷ്‌ണുതാ മന്ത്രാലയം അബുദാബി ഖലീഫ യൂനിവേഴ്സിറ്റി ഹാളില്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച കബഡി കപ്പ് ടൂര്‍ണമെന്‍റില്‍ സാദിയാത് ഫാല്‍കണ്‍ ജേതാക്കളായി. ദുബൈ ജിസിസി വാരിയേഴ്സിനെ 39നെതിരെ 53 പോയിന്‍റുകള്‍ക്ക് തോൽപ്പിച്ചാണ് ഫൈനലില്‍ ജേതാക്കളായത്. വിപിഎസ് ഗ്രൂപ്പുമായി സഹകരിച്ചാണ് കബഡി ടൂർണമെന്റ് സംഘടിപ്പിച്ചത്.

വിവിധ രാജ്യക്കാര്‍ അടങ്ങുന്ന ടീം അംഗങ്ങള്‍ സഹിഷ്ണുതാ വക്താക്കളാവുകയായിരുന്നു. രണ്ടു മാസക്കാലം നീണ്ട മത്സരത്തില്‍ 25 രാജ്യങ്ങളിലെ കളിക്കര്‍ ഉള്‍പെട്ട 20 ടീമുകള്‍ പങ്കെടുത്തു.

അബുദാബി ഖലീഫാ യൂനിവേഴ്‌സിറ്റിയില്‍ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍റെ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയകള്‍ക്കുള്ള ട്രോഫിയും മെഡലുകളും ശൈഖ് നഹ്യാന്‍ സമ്മാനിച്ചു. മന്ത്രി ഓരോ കളിക്കാരെയും പരിചയപ്പെടുകയും സഹിഷ്ണുതാ സന്ദേശനം കൈമാറുകയും ചെയ്തു.

സഹിഷ്ണുതാ മന്ത്രാലയ ഓഫിസ് ഡയറക്ടര്‍ ജനറല്‍ അഫ്ര അല്‍ സബ് രി, ഖലീഫ യൂനിവേഴ്സിറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ആരിഫ് അല്‍ ഹമ്മാദി, ലൈഫ് കെയർ, എൽ എൽ എച്, മെഡിയോർ സിഇഒ സഫീര്‍ അഹ്‌മദ്‌, ലൈഫ് കെയർ ലൈഫ് ലൈൻ മാർക്കറ്റിംഗ് ഹെഡ് കൃഷ്ണ കാന്ത്, വി പി എസ് ജനറല്‍ മാനേജര്‍ ടോണി അഷ്‌കര്‍ സന്നിഹിതരായിരുന്നു.

Latest