Connect with us

Kerala

ഫാത്വിമയുടെ മരണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പിതാവ് ലത്വീഫ്

Published

|

Last Updated

തിരുവനന്തപുരം: മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥി ഫാത്വിമ മരണത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പിതാവ് അബ്ദുല്‍ ലത്വീഫ്. വരുന്ന വെള്ളിയാഴ്ചക്കകം അറസ്റ്റ് നടന്നില്ലെങ്കില്‍ തന്റെ മകള്‍ അനുഭവിക്കേണ്ടി വന്ന എല്ലാം കാര്യവും പരസ്യമായി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിലും മുഖ്യമന്ത്രി പിണറായി വിജയനിലും മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പടെ സജീവ ഇപെടലുകള്‍ നടത്തുന്ന മന്ത്രിമാരിലും പൂര്‍ണ വിശ്വാസമുണ്ട്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് കേസുമായി ബന്ധപ്പെട്ട് തന്റെ കൈയിലുള്ള തെളിവുകള്‍ കൈമാറുമെന്നും ലത്വീഫ് പറഞ്ഞു.
കേസില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള വിവരങ്ങളെടുക്കാന്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ഐ ഐ ടി കാമ്പസ് സന്ദര്‍ശിക്കാനിരിക്കെയാണ് ലത്വീഫ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രി വി മുരളീധരന്‍ മാനവവിഭവശേഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും വി മുരളീധരന്‍ പറഞ്ഞു. അന്വേഷണ സംഘം ഇന്ന് കൊല്ലത്തെത്തി ഫാത്വിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്വിമയുടെ ലാപ്ടോപും ഐപാഡും പരിശോധനക്കായി ഏറ്റെടുക്കും. മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ കാമ്പസ് വിട്ടുപോകരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Latest