പൊന്നാനിയില്‍ വാഹനാപകടം; തിരൂര്‍ ബി പി അങ്ങാടി സ്വദേശികളായ മൂന്നുപേര്‍ മരിച്ചു

Posted on: November 17, 2019 9:36 am | Last updated: November 17, 2019 at 1:11 pm

മലപ്പുറം: പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തിരൂര്‍ ബി പി അങ്ങാടി സ്വദേശികളായ ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍, സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കോട്ടത്തറ നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തി തിയേറ്ററിന് സമീപത്തെ പെട്രോള്‍ പമ്പിന് അടുത്തായി ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.