Connect with us

Alappuzha

പെട്ടിഓട്ടോയില്‍ ലോറിയിടിച്ച് പച്ചക്കറി കച്ചവടക്കാരന്‍ മരിച്ചു

Published

|

Last Updated

അമ്പലപ്പുഴ | പെട്ടിഓട്ടോയില്‍ ലോറിയിടിച്ച് പച്ചക്കറി കച്ചവടക്കാരന്‍ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തായ്പള്ളിയില്‍ മുഹമ്മദ് കുഞ്ഞ്(59) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4 ഓടെ പുന്നപ്ര പോളിടെക്‌നിക് ഹോസ്റ്റലിന് മുന്നിലായിരുന്നു അപകടം.

പുന്നപ്ര മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരനായ മുഹമ്മദ് കുഞ്ഞ് സാധനങ്ങള്‍ എടുക്കാനായി പെട്ടിഓട്ടോയില്‍ ആലപ്പുഴ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ പിന്നാലെവന്ന ലോറി ഇടിക്കുകയായിരുന്നു. ദേശീയപാതയില്‍ നിന്നും തെറിച്ച് പെട്ടിഓട്ടൊ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിനെ ലോറിയില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. റുഖിയത്താണ് ഭാര്യ. മക്കള്‍ മുബാഷ്,മുബാറക്ക്,മുന്താസ്,ബാദുഷ.

Latest