Connect with us

National

ഡല്‍ഹി വിമാനത്താവളത്തില്‍ ഡ്രോണുകളുമായി യുവാവ് പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃതമായി കടത്താന്‍ ശ്രമിക്കുകയായിരുന്ന ഡ്രോണുകളും ഐ ഫോണുകളുകടക്കമുള്ള ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍. 26.25 ലക്ഷത്തോളം രൂപ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയത് .
നാല് ഡി ജൈ ഐ ഡ്രോണുകള്‍, നാല് എം ഐ ഡ്രോണുകള്‍, ആറ് ആപ്പിള്‍ ഐഫോണ്‍ 11 പ്രോ (256 ജിബി, മൂന്ന്ഐഫോണ്‍ 11 പ്രോ(64 ജിബി), 10,000 മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്.

ലഗേജില്‍ അനധികൃതമായി കടത്തിയ സാധനങ്ങള്‍ കണ്ടെടുത്തതോടെ ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടന്നയാള്‍ കസ്റ്റംസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. കുറ്റം സമ്മതിച്ച ഇയാള്‍ നേരത്തേയും ഇത്തരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തിയതായി സമ്മതിച്ചു.

Latest