Connect with us

National

ന്യൂഡല്‍ഹി ലോകത്തെ നമ്പര്‍ വണ്‍ മാലിന്യ നഗരം

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിയെന്ന് പഠന റിപ്പോര്‍ട്ട്. മാലിന്യമൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ ഏറെ പ്രയാസം നേരിടുന്ന ലോക നഗരങ്ങളില്‍ ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍കൂടി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. അഞ്ചാം സ്ഥാനത്തുള്ള കൊല്‍ക്കത്തയും ഒമ്പതാം സ്ഥാനത്തമുള്ള മുംബൈയുമാണിത്. സ്വകാര്യ കാലാവസ്ഥ പ്രചവന ഏജന്‍സിയായ സ്‌കൈമെറ്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എയര്‍ ക്വാളിറ്റി ഇന്റക്‌സിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 ആണെന്ന് പഠനം പറയുന്നു. കൊല്‍ക്കത്തയിലും മുംബൈയിലും യഥാക്രമം 163ഉം 153മാണ് എയര്‍ ക്വാളിറ്റി ഇന്റക്‌സ്.

പാക്കിസ്ഥാനിലെ ലാഹോറാണ് രണ്ടാമത്. പാക്കിസ്ഥാന്‍, ചൈന, വിയറ്റ്‌നാം, നേപ്പാള്‍ എന്നിവിടങ്ങളിലെ നഗരങ്ങളാണ് ആദ്യ പത്തിലുള്ള മ് റ്റമറ്റ് നഗരങ്ങള്‍. സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ ഏറ്റവും മലിനമായത് ലോധി റോഡ്, ഫരീദാബാദ്, മോതി നഗര്‍, പശ്ചിം വിഹാര്‍ എന്നിവിടങ്ങളാണ്. ഐക്യു എയര്‍ വിഷ്വല്‍സിന്റെ കണക്കുകള്‍ പ്രകാരവും രാജ്യതലസ്ഥാനം തന്നെയാണ് ലോകത്ത് അന്തരീക്ഷ മലിനീകരണത്തില്‍ ഒന്നാമത്. മലിനീകരണം മൂലം കഴിഞ 15 ദിവസത്തോളമാണ് ഡല്‍ഹിയിലെ കേന്ദ്ര സ്‌കൂളുകള്‍ അടച്ചിട്ടത്.

എയര്‍ ക്വാളിറ്റി ഇന്റക്‌സ് പ്രകാരം 0-50 വരെയാണ് നല്ല വായു, 51- 100 തൃപ്തികരവും 101- 200 വരെ തീക്ഷ്ണത കുറഞ്ഞതും 201- 300 മോശവും 301- 400 വരെ വളരെ മോശവും 401 – 500 വരെ അതിതീവ്രവുമാണ്. ദീപാവലി മുതല്‍ ഡല്‍ഹിയിലേയും സമീപപ്രദേശങ്ങളിലെയും അന്തരീക്ഷ വായു എയര്‍ക്വാളിറ്റി ഇന്റക്‌സ് പ്രകാരം അതിതീവ്രമാണ്.

 

Latest