മെസ്സി ഗോളിൽ ബ്രസീൽ വീണു

Posted on: November 16, 2019 1:19 am | Last updated: November 16, 2019 at 11:35 am
ബ്രസീലിനെതിരെ മെസി ഗോൾ നേടുന്നു

റിയാദ് | ലാറ്റിനമേരിക്കൻ ശക്തികൾ ഒരിക്കൽകൂടി കൊമ്പുകോർത്തപ്പോൾ ഇത്തവണ ജയം അർജന്റീനക്ക്. റിയാദിലെ കിംഗ് സൗദ് സ്‌റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന വൈരികളായ ബ്രസീലിനെ തോൽപ്പിച്ചത്.
13ാം മിനുട്ടിൽ ക്യാപ്റ്റൻ ലയണൽ മെസ്സി നേടിയ ഏക ഗോളിലായിരുന്നു ജയം. ഒരു പെനാൽട്ടി നഷ്ടപ്പെടുത്തിയതും ഒരു പെനാൽട്ടി വഴങ്ങിയതുമാണ് ബ്രസീലിന് തിരിച്ചടിയായത്.

പതിവിന് വിപരീതമായി എതിർ ഗോൾമുഖത്തേക്ക് കടന്നാക്രമിച്ചുകൊണ്ടായിരുന്നു അർജന്റീനയുടെ ഗെയിംപ്ലാൻ. അവസരങ്ങൾ പൂർണതയിലെത്തിയിരുന്നെങ്കിൽ ബ്രസീൽ ഗോളിൽ മുങ്ങുമായിരുന്നു.

നിരവധി മലയാളികളുടെ സാന്നിധ്യം സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.
കോപ്പ അമേരിക്ക ഫുട്‌ബോൾ വിജയികളായ ബ്രസീൽ സൂപ്പർ താരം നെയ്മറില്ലാതെയാണ് കളത്തിലിറങ്ങിയത്.