‘തിരുനബി(സ) കാലത്തിന്റെ വെളിച്ചം’ ടേബിൾ ടോക്ക്

Posted on: November 15, 2019 10:22 pm | Last updated: December 9, 2019 at 10:25 pm

കോഴിക്കോട് | “തിരുനബി(സ) കാലത്തിന്റെ വെളിച്ചം’ എന്ന ശീർഷകത്തിൽ നടത്തിവരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് നാളെ ടേബിൾ ടോക്ക് സംഘടിപ്പിക്കും. മുഹമ്മദ് നബി(സ)യുടെ സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രവാചക സ്‌നേഹം വിശ്വാസികളിൽ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തിന് കോഴിക്കോട് സമസ്ത സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.

രിസാലത്തിന്റെ പൊരുൾ, തിരുവചനങ്ങൾ ശാസ്ത്ര വിരുദ്ധതയോ?, യുദ്ധവും സമാധാനവും, തിരുനബി വിവാഹങ്ങളും വിവാദങ്ങളും എന്നീ നാല് വിഷയങ്ങളിലുള്ള അവതരണവും ചർച്ചയും നടക്കും. റഹ്‌മത്തുല്ല സഖാഫി എളമരം, ഫൈസൽ അഹ്‌സനി രണ്ടത്താണി, എസ് ശറഫുദ്ദീൻ, സാദിഖ് വെളിമുക്ക്, അബൂബക്കർ പടിക്കൽ, ജലീൽ സഅദി ചെറുശ്ശോല,ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, സജീർ ബുഖാരി എന്നിവർ നേതൃത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും.