Connect with us

Gulf

വിസ നടപടിക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഒമാന്‍

Published

|

Last Updated

അബൂദബി: ഒമാനിലെ നിലവിലെ വിസ നടപടിക്രമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ട്വീറ്റില്‍ റോയല്‍ ഒമാന്‍ പോലീസ് ആര്‍ ഒ പി വ്യക്തമാക്കി. ഒമാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് എല്ലാ അതിര്‍ത്തി പോസ്റ്റുകളിലും വിസ ലഭ്യമാണെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, സമയവും പണവും ലാഭിക്കുന്നതിന് ഇ-വിസക്ക് അപേക്ഷിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇ-വിസകള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് സഞ്ചാരികള്‍ ആര്‍ ഒ പിയുടെ ഔദ്യോഗിക ഇ-വിസ പോര്‍ട്ടലില്‍ അപേക്ഷിക്കണമെന്നും ഇ വിസക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നാല് ദിവസം വരെ എടുത്തേക്കാമെന്നും പോലീസ് അറിയിച്ചു.

Latest