Connect with us

Gulf

ലുലു 'സീ ഫുഡ് ഫെസ്റ്റിന്' വര്‍ണാഭമായ തുടക്കം

Published

|

Last Updated

ദമാം: പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ദമാം ശാത്തി ബ്രാഞ്ചില്‍ “സീ ഫുഡ് ഫെസ്റ്റിന്” വര്‍ണാഭമായ തുടക്കം. ബ്രാഞ്ചില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സഊദി ഫിഷറീസ് റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ര്‍ അബ്ദുല്‍ അസീസ് അല്‍ ഷെഹാബ് മേള ഉദ്ഘാടനം ചെയ്തു. സമുദ്ര വിഭവങ്ങളുടെ വൈവിധ്യമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം മത്സ്യങ്ങളുടെ രുചി വൈഭവങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
മത്സ്യ വിഭവങ്ങളുടെ വന്‍ ശേഖരമാണ് ലുലു ഫെസ്റ്റിനോടനുബന്ധിച്ച് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, തുര്‍ക്കി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കടല്‍ മത്സ്യങ്ങളുടെ നൂറിലേറെ വ്യത്യസ്തമായ വിഭവങ്ങളാണ് മേളയിലുള്ളത്.

മത്സ്യബന്ധന മേഖലയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു
മത്സ്യബന്ധന മേഖലയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ആറ് സ്വദേശികളെ ലുലു സഊദി ഡയരക്ടര്‍ ഷെഹീം മുഹമ്മദ് സ്വര്‍ണ മെഡലും മൊമെന്റ്റൊയും നല്‍കി ആദരിച്ചു. ഇതാദ്യമായാണ് കിഴക്കന്‍ പ്രവിശ്യയില്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുനന്നവരെ ആദരിക്കുന്നത്. റീജ്യണല്‍ മാനേജര്‍ അബ്ദുല്‍ സലീം, ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ അലാവി അല്‍ കിംഷെ, ലീസിംഗ് മാനേജര്‍ നിമില്‍ തുടങ്ങിയവരും ലുലുവിന്റെ വിവിധ വകുപ്പുകളുടെ മാനേജര്‍മാരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Latest