Connect with us

Gulf

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ലത്വീഫ് മൈനാഗപ്പള്ളിയെ ആദരിക്കുന്നു

Published

|

Last Updated

ദമാം: സഊദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ ലത്വീഫ് മൈനാഗപ്പള്ളിയെ കേരള പ്രവാസി ഫെഡറേഷന്‍ ആദരിക്കുന്നു. നവംബര്‍ പതിനേഴിന് കൊല്ലം മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ പി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ആദരിക്കല്‍ നിര്‍വഹിക്കും. കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി പി സുനീര്‍ മുഖ്യ പ്രഭാഷണം നടത്തും.

കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ അബ്ദുല്‍ ലത്വീഫ് 27 വര്‍ഷങ്ങമായി അല്‍ഹസ്സയില്‍ സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും തൊഴില്‍, വിസ നിയമക്കുരുക്കുകളില്‍ പെട്ടവര്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കുന്നതിനും അദ്ദേഹം സജീവമായി രംഗത്തുണ്ട് . നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും അല്‍ഹസ്സ ജീവകാരുണ്യ വിഭാഗം കണ്‍വീനറും കൂടിയാണ് അബ്ദുല്‍ ലത്വീഫ്.