Connect with us

National

മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികക്കും: ശരത് പവാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാറുണ്ടാക്കുമെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍. സഖ്യസര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇടക്കാല തിതെരഞ്ഞെടുപ്പുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പവാര്‍ തള്ളുകയും ചെയ്തു.

ബി ജെ പിയുമായി എന്‍ സി പി ഒരുതരത്തിലുമുള്ള ചര്‍ച്ചകളും നടത്തുന്നില്ല. ശിവസേനയുമായും കോണ്‍ഗ്രസുമായും മാത്രമാണ് പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തുന്നതെന്നും പവാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ ആറ് മാസത്തില്‍ കൂടുതല്‍ നില നില്‍ക്കില്ലെന്ന ഫട്‌നാവിസിന്റെ പ്രസ്താവനയോട് അദ്ദേഹത്തിന് ജോത്സ്യമറിയുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം.