Connect with us

National

ഉത്തരവുകള്‍ കളിക്കാനുള്ളതല്ല; യുവതീ പ്രവേശന വിധി നടപ്പാക്കണം: ജസ്റ്റിസ് നരിമാന്‍

Published

|

Last Updated

ന്യൂഡല്‍ഹി :ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി സുപ്രീം കോടതി ജസ്റ്റിസ് നരിമാന്‍. അഞ്ചംഗ ബെഞ്ചിന്റെ യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കേണ്ടതാണെന്നും അത് കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കവെസോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് ഇക്കാര്യം പറഞ്ഞത്.

കര്‍ണാടക കോണ്‍ഗ്രസ്സ്നേതാവ് ഡികെ ശിവകുമാറിന്റെജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് നല്‍കിയ ഹരജിജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്പരിഗണനക്കെടുത്തപ്പോഴാണ് ജസ്റ്റിസ് നരിമാന്‍ ഇക്കാര്യം പറഞ്ഞത്. കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് തങ്ങളുടെ ശബരിമല ഉത്തരവ് വായിച്ചു നോക്കാനും ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചു. പരിഗണിക്കുന്ന കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേസില്‍ ജസ്റ്റിസ് നരിമാന്‍ നടത്തിയ നിര്‍ദേശം തികച്ചും അസാധാരണമായ നടപടിയായാണ് നിയമ വിദഗ്ധര്‍ കാണുന്നത്.

ഞങ്ങളുടെ ഉത്തരവ് നിങ്ങളുടെ ഉദ്യോഗസ്ഥരോട് വായിച്ചു നോക്കാന്‍പറയൂ എന്നാണ്തുഷാര്‍ മേത്തയോട് ജസ്റ്റിസ് നരിമാന്‍പറഞ്ഞത്. ഞങ്ങളുടെ ഉത്തരവുകള്‍ കളിക്കാനുള്ളതല്ല എന്നും നരിമാന്‍ പറഞ്ഞു.

എന്നാല്‍ കോടതിയില്‍ ഹാജരായിരുന്നസോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കേസിനു ശേഷം സോളിസിറ്റര്‍ ജനറല്‍ കോടതിക്കു പുറത്ത് പോയപ്പോഴും പ്രതികരിച്ചില്ല.

ശബരിമലവിധി തടയാനുള്ള ശ്രമങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇന്നലെ നരിമാന്‍ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest