Connect with us

Idukki

'ശിശുദിനം നെഹ്‌റു അന്തരിച്ച സുദിനം'; നാക്കുപിഴയിൽ ഖേദം പ്രകടിപ്പിച്ച് എം എം മണി

Published

|

Last Updated

കട്ടപ്പന | ശിശുദിനം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണെന്ന് പ്രസംഗിച്ചതില്‍ മന്ത്രി എം എം മണി ഖേദം പ്രകടിപ്പിച്ചു. കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രിക്ക് പിഴവ് സംഭവിച്ചത്.

വാരാഘോഷത്തിന്റെ ഉദ്ഘാടനം ശിശുദിനത്തില്‍ സംഘടിപ്പിച്ചത് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. “നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണിന്ന്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍ അതിനെ മുന്നോട്ടു നയിക്കുന്നതില്‍ നല്ല പങ്കു വഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി ദീര്‍ഘനാള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് എതിരെ പോരാടി ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ നമ്മള്‍ ഈ മഹാസമ്മേളനം തുടങ്ങാം എന്നാണ് ഞാന്‍ ഈ അവസരത്തില്‍ നിങ്ങളെ ഓര്‍മപ്പെടുത്തുന്നത്”

പ്രഥമ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ ഇന്നലെ(14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്‌റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

Latest