മറാത്തി പിന്നണി ഗായിക വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

Posted on: November 15, 2019 10:29 am | Last updated: November 15, 2019 at 2:37 pm

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ ഗായിക മരിച്ചു. മറാത്തി പിന്നണി ഗായിക ഗീതാ മാലിയാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ ഭര്‍ത്താവിന് ഗുരുതര പരുക്കേറ്റു. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിലെത്തിയ ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു . മുംബൈ-ആഗ്ര ദേശീയപാതയില്‍വച്ചാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ റോഡ്‌സൈഡില്‍ പാര്‍ക്ക് ചെയ്ത കണ്ടയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഗീതയെ രക്ഷിക്കാനായില്ല.