ഇന്തോനേഷ്യന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Posted on: November 14, 2019 11:55 pm | Last updated: November 15, 2019 at 11:14 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിലെ ഒരു ദ്വീപില്‍ ഉണ്ടായത്. തീരത്തുനിന്നും 100 കിലോമീറ്ററിലധികം ദൂരത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.വ്യാഴാഴ്ച രാത്രി 11.17ഓടെയാണ് ഭൂചലനമുണ്ടായത്. മൊലുക കടലില്‍ ടെര്‍നേറ്റ് ദ്വീപിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്.