Connect with us

Gulf

അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ പോരാട്ടം വെള്ളിയാഴ്ച

Published

|

Last Updated

ദമാം : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് അര്‍ജന്റീന ബ്രസീലും സൗഹൃദ മത്സരം ഇന്ന് സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും .മെസ്സിയുടെ തിരിച്ചുവരവിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനായിരിക്കും വെള്ളിയാഴ്ച റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സാക്ഷിയാവുക .മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട് .കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അച്ചടക്ക നടപടിയുടെ പേരില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക യായിരുന്ന മെസ്സിയുടെ മെസ്സിയുടെ തിരിച്ചു വരവ് കൂടിയാണിത്

ലയണല്‍ മെസ്സിയുടെ മടങ്ങിവരവ് അര്‍ജന്റീനന്‍ നിരയില്‍ ആവേശമാവുമ്പോള്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന നെയ്മറുടെ അഭാവം ബ്രസീലിനെ അലട്ടുന്നുണ്ട് .സെര്‍ജിയോ അഗ്വീറോയും അര്‍ജന്റീനന്‍ നിരയില്‍ ബൂട്ടണിന്നുണ്ട് .അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ സൗഹൃദമത്സരങ്ങള്‍ക്കപ്പുറത്തെ പോരാട്ടമായാണ് സഊദിയിലെ ഫുട്ബാള്‍ പ്രേമികള്‍ കാണുന്നത്

---- facebook comment plugin here -----

Latest