സെലിബ്രിറ്റി ഗോള്‍ഡന്‍ കപ്പ് നവംബര്‍ 15 ന്

Posted on: November 14, 2019 9:40 pm | Last updated: November 14, 2019 at 9:40 pm

ദമ്മാം : ഇന്ത്യയിലെ പ്രശസ്ത ഫുട്‌ബോള്‍ താരങ്ങളായ മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍, സഹല്‍ അബ്ദുല്‍ സമദ് ( ഇന്ത്യന്‍ ടീം ) മുഹമ്മദ് റാഫി, അബ്ദുല്‍ ഹക്ക്, രാഹുല്‍ ( കേരള ബ്ലാസ്റ്റേഴ്‌സ് ) ആസിഫ് സഹീര്‍ ( മുന്‍ കേരള ക്യാപ്റ്റന്‍ ) എന്നിവര്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ഗോള്‍ഡന്‍ കപ്പ് എന്ന ഫുട്‌ബോള്‍ മാച്ച് നവംബര്‍ പതിനഞ്ചിന് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അല്‍ ഖോബാറിലെ റാഖ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ആന്‍ ഇവെന്റ്റ്‌സ് അവതരിപ്പിക്കുന്ന നിഹാന്‍ നജീം മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാള്‍ മത്സരം സംഘടിപ്പിക്കുന്നത്

മത്സരത്തില്‍ മുഖ്യ അതിഥിയായി പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് സംബന്ധിക്കും സഊദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ അധികം കളിക്കാര്‍ പങ്കെടുക്കുന്ന ഒരു ഫുട്‌ബോള്‍ മത്സരം നടക്കുന്നത് . കഴിഞ്ഞ ലോക കപ്പ് മത്സരത്തിലൂടെ കമെന്റേറ്ററായി അറിയപ്പെട്ട ഷൈജു ദാമോദര്‍ ഈ മത്സരത്തിന്റെ കമെന്റേറ്ററാവുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

കിഴക്കന്‍ പ്രവിശ്യയിലെ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പ്രത്യേക കലാ പരിപാടികളും അരങ്ങേറും., പ്രവേശനം തികച്ചും സൗജന്യമാണെന്ന് ഭാരവാഹികളായ അബ്ദുള്ള മഞ്ചേരി, അസ്‌ലം ഫറോക്, നജീം ബഷീര്‍ എന്നിവര്‍ അറിയിച്ചു. .