അബൂദബി ടി 10 ക്രിക്കറ്റ് ലീഗ് ഉദ്ഘാടനം ഇന്ന്; മത്സരം നാളെ മുതല്‍

Posted on: November 14, 2019 4:15 pm | Last updated: November 14, 2019 at 4:15 pm

അബൂദബി: ടി 10 ക്രിക്കറ്റ് ലീഗ് നവംബര്‍ 15 നാളെ മുതല്‍ 24 വരെ ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കും. എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരം രണ്ട് ഗ്രൂപ്പ് അടിസ്ഥാനത്തിലായാണ് നടക്കുന്നത്. ഗ്രൂപ്പ് എ യില്‍ ബംഗ്ലാ ടൈഗേഴ്സ്, ഡക്കാണ്‍ ഗ്ലാഡിയേറ്റേഴ്സ്, ഡല്‍ഹി ബുള്‍സ്, കര്‍ണാടക ടസ്‌ക്കേഴ്സ് എന്നീ ടീമുകളും, ഗ്രൂപ്പ് ബി യില്‍ മറാത്ത അറേബ്യന്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, ഖലന്താഴ്സ്, ടീം അബൂദബി എന്നീ ടീമുകളും മത്സരിക്കും. ഓരോ ദിവസവും മൂന്ന് മത്സരങ്ങള്‍ നടക്കും.

നവംബര്‍ 15 ന് വൈകിട്ട് 4.30 ന് മറാത്ത അറേബ്യന്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്സിനെയും 6.45 ന് ഡക്കാണ്‍ ഗ്ലാഡിയേറ്റേഴ്സ്, ഡല്‍ഹി ബുള്‍സിനെയും രാത്രി ഒമ്പതിന് ഖലന്താഴ്സ്, ടീം അബൂദബിയെയും നേരിടും. നവംബര്‍ 14 ന് വൈകിട്ട് എട്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കെടുക്കും.