Connect with us

Kerala

ഇത്തവണയും ശബരിമലയിലേക്ക് വരും: തൃപ്തി ദേശായ്

Published

|

Last Updated

തിരുവനന്തപുരം: നിലവില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിന് സ്റ്റേ അനുവദിച്ചിട്ടില്ലെന്നും . അതിനാല്‍ ഈ മാസം17ന് നട തുറന്നാല്‍ അവിടെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് തൃപ്തി ദേശായ്. ഇക്കുറിയും താന്‍ ശബരിമലയിലേക്ക് വരും. ഇക്കാര്യം കേരള പോലീസിനെയും സര്‍ക്കാറിനെയും മുന്‍കൂട്ടി അറിയിക്കുമെന്നും തൃ്പ്തി പറഞ്ഞു. പറഞ്ഞു.യുവതി പ്രവേശനത്തിനെതിരായ പുഃപരിശോധന ഹരജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു തൃപ്തി.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട് മികച്ചതാണ്. നിലവില്‍ ശബരിമലയിലെ യുവതീ പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. ശബരിമലയോടൊപ്പം മുസ്ലിം പള്ളികളിലും പാഴ്‌സി ആരാധനാലയമായ അഗിയാരികളിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിശാല ബഞ്ചിന് വിട്ടുവെന്നാണ് മനസിലാക്കുന്നത്. ഇത് വളരെ മികച്ച തീരുമാനമാണ്. വിശാല ബഞ്ചിന്റെ വിധിക്കായി കാത്തിരിക്കുകയാണ്. അത് ഉടന്‍ വരണമെന്നാണ് അഭിപ്രായമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മണ്ഡലകാലത്തും തൃപതി ശബരിമലയിലേക്കായി എത്തിയിരുന്നു. എന്നാല്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാനാകാതെ മടങ്ങുകയായിരുന്നു.

Latest