ഡൽഹിയിൽ അസിസ്റ്റന്റ് പ്രൊഫസർ

Posted on: November 14, 2019 4:19 pm | Last updated: November 14, 2019 at 4:19 pm


ഡൽഹിയിലെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 136 ഒഴിവുകളുണ്ട്.
അനാട്ടമി, അനസ്‌തേഷ്യ, ബയോ കെമിസ്ട്രി, മെഡിസിൻ, മൈക്രോ ബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ഒബസ്ട്രറ്റിക്‌സ് ആൻഡ് ഗൈനക്കോളജി, ഓഫ്ത്താൽമോളജി, ഓർത്തോപീഡിക്‌സ് സർജറി, പീഡിയാട്രിക്‌സ്, പത്തോളജി, ഫാർമകോളജി, പി എസ് എം, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്/ റേഡിയോളജി, സ്‌കിൻ ആൻഡ് വി ഡി, സർജറി, കാർഡിയോളജി, ന്യൂറോളജി, ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി, ഫിസിക്കൽ മെഡിസിൻ, ഓട്ടോ റിനോ ലാറിംഗോളജി (ഇ എൻ ടി) വിഭാഗങ്ങളിലാണ് ഒഴിവ്. അവസാന തീയതി നവംബർ 20. വിശദ വിവരങ്ങൾക്ക്‌ https://www.mamc.ac.in സന്ദർശിക്കുക.