Connect with us

Ongoing News

ലോക സഹിഷ്ണുതാ ഉച്ചകോടിക്ക് ദുബൈയിൽ തുടക്കമായി

Published

|

Last Updated

ദുബൈയിൽ നടക്കുന്ന ലോക സഹിഷ്ണുതാ ഉച്ചകോടി ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മറ്റു പ്രമുഖർക്കൊപ്പം

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സഹിഷ്ണുതാ ഉച്ചകോടിക്ക് ദുബൈയിൽ പ്രൗഢ തുടക്കം. “സാംസ്‌കാരികവൈവിധ്യത്തിലെ സഹിഷ്ണുത: സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ നേട്ടങ്ങൾ” എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ ആഗോള പ്രശസ്തരായ നേതാക്കൾ, അക്കാദമിക് സ്പെഷ്യലിസ്റ്റുകൾ, സാമൂഹിക പ്രവർത്തകർ, അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധികൾ, രാജ്യാന്തര അസോസിയേഷനുകൾ, സംഘടനകൾ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സമൂഹത്തിൽ സഹവർത്തിത്വത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഉന്നത സമിതി ചെയർമാൻ ഡോ. ഹമദ് അൽ ഷൈബാനി പ്രാരംഭ പ്രസംഗത്തിൽ പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആശയങ്ങളും ദർശനങ്ങളും ഉച്ചകോടി മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

---- facebook comment plugin here -----

Latest