Connect with us

Kerala

ആക്ടീവിസ്റ്റുകളെ സര്‍ക്കാര്‍ ശബരിമലയില്‍ കൊണ്ടുപോയത് പ്രശ്‌നങ്ങളുണ്ടാക്കി: ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരായ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ ഏഴംഗ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു ഡി എഫ് നിലപാട് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ആക്ടീവിസ്റ്റുകളെ സര്‍ക്കാര്‍ തെരഞ്ഞ്പിടിച്ച് ശബരിമല കയറ്റിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോകണം. എന്നാലെ നാട്ടില്‍ സമാധാനം ഉണ്ടാകൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുവതീപ്രവേശം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുകയാണന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. ശബരിമല കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാ വിശ്വാസങ്ങളുടെ ആചാരത്തെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

---- facebook comment plugin here -----

Latest