Connect with us

National

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീല്‍ പ്രസിഡന്റ് മുഖ്യാതിഥിയാവും

Published

|

Last Updated

ബ്രസീലിയ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വ്യക്തമാക്കി.

ഭീകര വിരുദ്ധ നടപടികളില്‍ സഹകരണവും ലോകത്തെ അഞ്ച് വികസിത രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ടുള്ള 11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പ്രധാന മന്ത്രി ബ്രസീല്‍ പ്രസിഡന്റിനെ കണ്ടത്. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ ഇരുവരും നടത്തി.