കോടതിവിധി എതിരായാല്‍ ജെല്ലിക്കട്ട് മാതൃകയില്‍ പള്ളിക്കെട്ട് പ്രതിഷേധം: രാഹുല്‍ ഈശ്വര്‍

Posted on: November 14, 2019 10:07 am | Last updated: November 14, 2019 at 11:32 am

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹരജി പരിഗണിക്കാന്‍ മിനുട്ടകള്‍ മാത്രമിരിക്കെ വിധി എതിരയാാല്‍ പ്രകോഷഭം നടത്തുമെന്ന് വ്യക്തമാക്കി അയ്യപ്പ ധര്‍മസേനാ പ്രസിന്റ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് നിരോധനമുണ്ടായപ്പോള്‍ തമിഴ്‌നാട്ടില്‍ നടന്ന പ്രക്ഷോഭത്തിന് സമാനമായി പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരവും പ്രാര്‍ഥനാപരവുമായ സമരമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്‍ടണ്‍ നരിമാന്‍, എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ചാണ് 10.30ന് നിര്‍ണായക വിധി പറയുക. തുറന്ന മാതൃകയിലാണ് വിധി പറയുക. പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത് 56 ഹരജികളാണ്. അനുബന്ധ ഹരജികളായി ഒമ്പതെണ്ണവും ഉണ്ട്.
കഴിഞ്ഞ വര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതി. എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി.