Connect with us

National

ഐ എന്‍ എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ കസ്റ്റഡി നവംബര്‍ 27 വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നവംബര്‍ 27 വരെ നീട്ടി. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് ഒക്ടോബര്‍ 22ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുന്നത്.

നവംബര്‍ ഒന്നിന് ചിദംബരം സമര്‍പ്പിച്ച ഇടക്കാല ജാമ്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ തിഹാര്‍ ജയിലിലാണ് ചിദംബരം.