ആള്‍ക്കൂട്ട മര്‍ദനം; യുവാവിന്റെ മരണം വിഷം അകത്തു ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: November 13, 2019 11:45 pm | Last updated: November 13, 2019 at 11:45 pm

കോട്ടക്കല്‍: മലപ്പുറത്ത് ആള്‍ക്കൂട്ടം മര്‍ദിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരണ കാരണം വിഷം അകത്തു ചെന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ വ്യക്തമായി. പുതുപ്പറമ്പ് പൊറ്റയില്‍ ഹൈദര്‍ അലിയുടെ മകന്‍ ശാഹിര്‍ (22)ന്റെ പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പ്രണയത്തിന്റെ പേരിലാണ് ശാഹിറിനെ ഒരു സംഘം മര്‍ദിച്ചത്. ഇതിന്റെ വിഷമത്തില്‍ വിഷം കഴിച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

നിലമ്പൂര്‍ സ്വദേശിയായ യുവാവും കുടുംബവും പുതുപ്പറമ്പിലെ ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. പ്രദേശത്തെ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ ചൊല്ലി ഞായറാഴ്ച്ച രാത്രി ശാഹിറിനെ ഒരു സംഘം മര്‍ദിക്കുകയായിരുന്നു. ശാഹിറിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.