Connect with us

Kerala

വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും വീടും, സഹോദരിക്ക് ജോലി

Published

|

Last Updated

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്തു ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. അഭിജിത്തിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ആയൂര്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകനായ പി എസ് അഭിജിത്ത് (22) 25 മദ്രാസ് റജിമെന്റില്‍ അംഗമായിരുന്നു. കസ്തൂരിയാണ് സഹോദരി.