Connect with us

Gulf

ഡിഫ സ്‌പോര്‍ട്‌സ് ഇന്‍ഞ്ചുറി ക്ലിനിക്ക് സംഘടിപ്പിച്ചു

Published

|

Last Updated

ഡിഫ സ്‌പോര്‍ട്‌സ് ഇന്‍ഞ്ചുറി ക്ലിനിക്ക് പരിപാടിയില്‍ ഡിഫയുടെ ഉപഹാരം ഡോ: ബി.എസ് സജീഷിന് ഡോ. അബ്ദുസ്സലാം കണ്ണിയന്‍ സമ്മാനിക്കുന്നു

ദമാം: പരുക്കുകളുടെ പ്രതിസന്ധികളില്ലാത്ത ശരീരമാണ് ഒരു കായിക താരത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് കായിക ചികിത്സാ വിദഗ്ധനും മുന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഫിസിഷ്യനും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസീഷ്യനുമായ ഡോ. ബി എസ് സജീഷ്. അതിനാല്‍ കളിക്കളങ്ങളില്‍ സംഭവിച്ചേക്കാവുന്ന പരുക്കുകളെ സംബന്ധിച്ചും പ്രാഥമിക ചികിത്സാ മാര്‍ഗങ്ങളെ കുറിച്ചും കായിക താരങ്ങള്‍ കൃത്യമായ അവബോധം ഉള്ളവരാകണമെന്ന് അദ്ദേഹം പറഞ്ഞു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ദാറുസ്സിഹാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച “സ്‌പോര്‍ട്‌സ്- ഇന്‍ഞ്ചുറി ക്ലിനിക്കില്‍ പ്രസംഗിക്കുകയായിരുന്നു സജീഷ്.

സ്‌പോര്‍ട്‌സ് ഇന്‍ഞ്ചുറികളെ പൂര്‍ണമായും മാറ്റിയെടുക്കുന്ന വിവിധ ആധുനിക ചികിത്സാ രീതികള്‍, സ്‌പോര്‍ട്‌സ് റിഹാബിലിറ്റേഷന്‍ പരിപാടികള്‍ എന്നിവയെ കുറിച്ച് ഡോ. സജീഷ് ക്ലാസെടുത്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അബ്ദുസ്സലാം കണ്ണിയന്‍ ഡിഫയുടെ ഉപഹാരം ഡോ. ബി എസ് സജീഷിന് സമ്മാനിച്ചു. നൗഫല്‍ തെക്കേപ്പുറം, ആരിഫ് ബഷീര്‍ അരക്കിണര്‍ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ലിയാഖത്തലി, അഷ്‌റഫ് എടവണ്ണ, ശരീഫ് മാണൂര്‍, സകീര്‍ വള്ളക്കടവ്, സമദ് കാസര്‍കോട്, മുജീബ് കളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest