Connect with us

Eranakulam

കെ ആര്‍ പ്രേംകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

Published

|

Last Updated

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വീണ്ടും യു ഡി എഫിന്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ആര്‍ പ്രേംകുമാര്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. 73 അംഗ കൗണ്‍സിലില്‍ മൂന്നു വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേംകുമാറിന്റെ വിജയം. യു ഡി എഫ് സ്ഥാനാര്‍ഥി 37 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ ഡി എഫിന് 34 വോട്ടുകളാണ് ലഭിച്ചത്.

ബി ജെ പിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. നിലവിലെ ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Latest