Connect with us

Ongoing News

പന്ത് ചുരണ്ടല്‍: നിക്കോളാസ് പുരാന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്

Published

|

Last Updated

ദുബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ പന്തില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാനെതിരെ നടപടി. നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് പുരാനെ ഐ സി സി വിലക്കി. കഴിഞ്ഞ നവംബര്‍ 11ന് നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ പന്തിന്റെ സ്വാഭാവിക അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനായി ചുരണ്ടിയതായി കണ്ടെത്തുകയായിരുന്നു.

പുരാന്‍ പെരുവിരല്‍കൊണ്ട് പന്തില്‍ ചുരണ്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പുരാന്റെ പേരില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റും ചുമത്തി. ഐ സി സിയുടെ പെരുമാറ്റച്ചട്ട പ്രകാരം ലെവല്‍ മൂന്ന് കുറ്റമാണ് പുരാന്‍ ചെയ്തത്. ഇതിന്റെ പേരില്‍ ലഭിച്ച നാല് സസ്‌പെന്‍ഷന്‍ പോയിന്റുകള്‍ ഫലത്തില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റുകളായി പുരാന്റെ പേരില്‍ രേഖപ്പെടുത്തും. വലിക്ക് വന്നതോടെ അഫ്ഗാനെതിരെ വരുന്ന ട്വന്റി20 പരമ്പര പുരാന് നഷ്ടമാകും.