Connect with us

Gulf

ഇന്ത്യ ഊര്‍ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തും : മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Published

|

Last Updated

അബുദാബി : ഇന്ത്യക്ക് ഊര്‍ജത്തിന്റെ ആവശ്യം കൂടുതലാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ .വരും ദശകങ്ങളില്‍ ആഗോള ഊര്‍ജ്ജ ആവശ്യകതയുടെ പ്രേരകമായിരിക്കും ഇത്. വാസ്തവത്തില്‍, നമ്മുടെ ഊര്‍ജ്ജ ആവശ്യകത നിറവേറ്റുന്നതില്‍ എണ്ണയും വാതകവും നിര്‍ണായക പങ്ക് വഹിക്കും.വരാനിരിക്കുന്ന രണ്ട് ദശകങ്ങളില്‍ ഇന്ത്യ പുനരുപയോഗ ഊര്‍ജ്ജം സ്വീകരിക്കും, അബുദാബി അഡ്‌നിക്കിലെ അന്താരഷ്ട്ര പെട്രോളിയം പ്രദര്‍ശന നഗരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധീകരണ പൈപ്പ്‌ലൈനുകള്‍, ഗ്യാസ് ടെര്‍മിനലുകള്‍ എന്നിവയില്‍ 2024 ഓടെ ഇന്ത്യ പതിനായിരം കോടി രൂപ നിക്ഷേപിക്കും. എണ്ണ, വാതക മേഖലയിലേക്ക് ആഗോള നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് ഇന്ത്യ ഇത് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നികേഷപ്പകര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇന്ത്യ. രാഷ്ട്രീയ സ്ഥിരത, പ്രവചനാതീതമായ നയങ്ങള്‍, വൈവിധ്യമാര്‍ന്ന വിപണി എന്നിവ ഇന്ത്യയെ ആഗോള നിക്ഷേപകരുടെ ആകര്‍ഷകമായ കേന്ദ്രമാക്കി മാറ്റി .ഇന്ധന ചില്ലറ വില്‍പ്പനയ്ക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ ഇന്ത്യ അടുത്തിടെ ഉദാരവല്‍ക്കരിച്ചു, ഇത് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പുതിയ നിക്ഷേപകരുടെ പ്രവേശനത്തിനും മെച്ചപ്പെടുത്തലിനും വഴിയൊരുക്കി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് യാതാര്‍ഥ്യമാക്കുന്നതിന് കൂടുതല്‍ അനിയോജ്യമായ അന്തരീക്ഷത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യ സിജിഡി, പിഎന്‍ജി നെറ്റ്‌വര്‍ക്ക്, ഗ്യാസ് അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തും അദ്ദേഹം അറിയിച്ചു.

Latest