Connect with us

Kerala

ഊരാളുങ്കലിന് ഡേറ്റാബേസ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരള പോലീസിന്റെഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്ത നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം. കെ എസ് ശബരീനാഥന്‍ എം എല്‍ എയാണ്ഡേറ്റാബേസ് ഇത് സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതേ സമയം ഊരാളുങ്കലിന്ഡേറ്റാബേസ് കൈമാറിയതില്‍ സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.സുരക്ഷാ ഓഡിറ്റിന് ശേഷം മാത്രമേ ഡേറ്റാബേസിലെവിവരങ്ങള്‍ കൈമാറുകയുള്ളുവെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ കാര്യക്ഷമതയുള്ള സംവിധാനമുണ്ടായിരിക്കേ എന്തിനാണ് പുതിയ പദ്ധതിയെന്ന് ശബരീനാഥന്‍ ചോദിച്ചു.ഡേറ്റാബേസ് കൈമാറരുതെന്ന് ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് തുറന്നുകൊടുത്തെന്നും പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പദ്ധതിയില്‍ ആയിരത്തോളം പാസ്‌പോര്‍ട്ടുകള്‍ വെരിഫൈ ചെയ്തിട്ടുണ്ടെന്നും ഇതിന് 35 ലക്ഷം രൂപ ഊരാളുങ്കലിന് നല്‍കിയെന്നും പ്രതിപക്ഷം ആരോപിച്ചു.സിപിഎമ്മിന്റെ സഹോദരസ്ഥാപനമാണ് ഊരാളുങ്കലെന്നും ഡേറ്റാബേസ് നല്‍കിയത് അയോഗ്യതയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ച ആപ്പാണ് സംസ്ഥാന പോലീസ് വാങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് പോലീസിന്റെ കൈവശമുള്ള രഹസ്യവിവരങ്ങളടങ്ങിയഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുനല്‍കിയത്.

Latest