Connect with us

Kerala

കേരള റഫി കൊച്ചിന്‍ ആസാദ് അന്തരിച്ചു

Published

|

Last Updated

കൊച്ചി: മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ കേരള റഫി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ആയിരത്തിലധികം വേദികളില്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ പാടിയിട്ടുള്ള ആസാദ് മുഹമ്മദ് റഫിയുടെ ശബ്ദം ചുണ്ടുകളില്‍ ആവാഹിച്ചെടുത്ത ഗായകന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്നു പതിറ്റാണ്ടായി കൊച്ചി ഉള്‍പ്പടെ നിരവധി വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍. ഭാര്യ സക്കീന. മക്കള്‍: നിഷാദ് ആസാദ്, ബിജു ആസാദ്.

---- facebook comment plugin here -----

Latest