Connect with us

Career Notification

അഭിമുഖം

Published

|

Last Updated

സി ഡിറ്റിൽ റിസർച്ച് അസിസ്റ്റന്റ്

സി-ഡിറ്റ് വെബ്‌സർവീസസ് ഡിപ്പാർട്ട്മെന്റ് നടപ്പാക്കുന്ന പ്രോജക്ടിലേക്ക് 15 റിസർച്ച് അസിസ്റ്റന്റുമാരെ താത്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
സോഷ്യൽ സയൻസ് വിഷയങ്ങളിലോ, വിമൻ/ ജൻഡർ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിർദിഷ്ട മേഖലയിലുള്ള ഗവേഷണ പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം സി ഡിറ്റ്, ഗോർക്കി ഭവൻ, വാൻറോസ്സ് ജംഗ്ഷൻ, തിരുവനന്തപുരം-695034 കേന്ദ്രത്തിൽ നവംബർ 15ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdit.org സന്ദർശിക്കുക.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. എക്സ്പീരിയൻസ് ഇൻ ഫോറസ്റ്റ് ഫീൽഡ് ട്രിപ്പ്, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ ഷോപ്പ് അറിവ് അഭികാമ്യം. പ്രതിമാസം 22,000 രൂപ വേതനം. 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷത്തെ നിയമാനുസൃത ഇളവ് ലഭിക്കും. 14ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

സെക്യൂരിറ്റി നിയമനം

എൻ ഊര് പദ്ധതിയിൽ നാല് മാസത്തേക്ക് സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടതും എസ് എസ് എൽ സി യോഗ്യതയുള്ളതുമായ 18നും 41നും മധ്യേ പ്രായമുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ദിവസ വേതന വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 12,000 രൂപ ലഭിക്കും. വൈത്തിരി താലൂക്കിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ മുപ്പതിനകം അപേക്ഷ സമർപ്പിക്കണം. വിലാസം: സബ് കലക്ടർ ആൻഡ് പ്രസിഡന്റ്, സബ് കലക്ടറുടെ ഓഫീസ്, മാനന്തവാടി, 670645. ഫോൺ. 04936 202011, 8921754970.