Connect with us

Career Education

ബി ഇ സി ഐ എല്ലിൽ സ്കിൽഡ്, അൺസ്കിൽഡ് മാൻപവർ

Published

|

Last Updated

ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബി ഇ സി ഐ എൽ) സ്‌കിൽഡ് അൺ സ്‌കിൽഡ് മാൻപവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കിൽഡ് മാൻപവർ വിഭാഗത്തിൽ 1,402ഉം അൺ സ്‌കിൽഡ് മാൻ പവർ തസ്തികയിൽ 2,493ഉം ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലാണ് നിയമനം.

സ്‌കിൽഡ് മാൻപവർ: ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ എൻ സി വി ടി അല്ലെങ്കിൽ എസ് സി വി ടി അംഗീകൃത ഐ ടി ഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എൻജിനീയറിംഗിൽ ഹയർ ടെക്‌നിക്കൽ ഡിഗ്രി ഡിപ്ലോമ. ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഇലക്ട്രിക്കൽസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18- 45.

അൺ സ്‌കിൽഡ് മാൻപവർ: അംഗീകൃത ബോർഡിൽ നിന്ന് എട്ടാം ക്ലാസ് പാസ്സായിരിക്കണം. ഹിന്ദിയിൽ എഴുതാനും വായിക്കാനും ഇംഗ്ലീഷിൽ കുറഞ്ഞത് വായിക്കാനെങ്കിലും അറിഞ്ഞിരിക്കണം. ഇലക്ട്രിക്കൽ സിസ്റ്റത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18- 55.
http://www.beciljobs.com വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അഞ്ഞൂറ് രൂപയാണ് അപേക്ഷാ ഫീസ്. അവസാന തീയതി നവംബർ 18. വിശദ വിവരം https://www.becil.com എന്ന വെബ്‌സൈറ്റിൽ.

Latest