Connect with us

Career Education

റെയിൽവേയിൽ 2,029 അപ്രന്റിസ്

Published

|

Last Updated

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2,029 ഒഴിവുകളാണുള്ളത്.

അജ്മീർ, ബിക്കാനീർ, ജെയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിലെ ഡിവിഷനൽ റെയിൽവേ മാനേജറുടെ ഓഫീസിലും ബി ടി സി കാര്യേജ് അജ്മീർ, ബി ടി സി ലോക്കോ അജ്മീർ, കാര്യേജ് വർക്ക്‌ഷോപ്പ് ബിക്കാനീർ, കാര്യേജ് വർക്ക്‌ഷോപ്പ് ജോധ്പൂർ എന്നിവിടങ്ങളിലുമാണ് നിയമനം. ഏതെങ്കിലും ഒരു യൂനിറ്റിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.
ഇലക്ട്രീഷ്യൻ (കോച്ചിംഗ്, പവർ, ടി ആർ ഡി), കാർപെന്റർ (എൻജിനീയറിംഗ്, മെക്കാനിക്), പെയിന്റർ, മേസൻ, പൈപ്പ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടെക്‌നീഷ്യൻ (എസ് ആൻഡ് ടി, ഇലക്ട്രിക്, ഇലക്ട്രിക് ടി ആർ ഡി), പെയിന്റർ എന്നീ ട്രേഡുകളിലായാണ് നിയമനം.

യോഗ്യത: കുറഞ്ഞത് അമ്പത് ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം (10 +2 രീതി). ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (എൻ സി വി ടി/ എസ് സി വി ടി അംഗീകൃതം).
പ്രായം 15- 24 (08.12.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളും ഇന്റർനെറ്റ് ബേങ്കിംഗ് വഴിയും ഫീസ് അടക്കാവുന്നതാണ്. അപേക്ഷക്കൊപ്പം ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് നിയമനം. രേഖാപരിശോധനയും വൈദ്യപരിശോധനയും ഉണ്ടാകും.

അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 8426974666 എന്ന നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വിളിക്കാം. അവസാന തീയതി ഡിസംബർ എട്ട്. വിശദമായ വിജ്ഞാപനത്തിന് http://www.rrcjaipur.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.