Connect with us

Kerala

കാസര്‍കോട്ടെ നിരോധനാജ്ഞ പിന്‍വലിച്ചു

Published

|

Last Updated

കാസര്‍കോട്: ബാബരി മസ്ജിദ് കേസ് വിധിപ്രഖ്യാപനത്തിന് മുന്നോടിയായി കാസര്‍കോട് എസ്പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. കാസര്‍കോട്ടെ ഒന്‍പത് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് അര്‍ധരാത്രി വരെ മാത്രമേ നിരോധനാജ്ഞയ്ക്ക് കാലാവധി ഉണ്ടാകൂ.മഞ്ചേശ്വരം ,കുമ്പള, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധികളിലെ നിരോധനാജ്ഞയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കേരള പോലീസ് ആക്ട് അനുസരിച്ച് കാസര്‍ഗോഡ് എസ്പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കലക്ടര്‍ അഞ്ച് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ എസ്പി ഒന്‍പത് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഈ മാസം 14ാം തീയതി വരെ നിരോധനാജ്ഞ നിലനില്‍ക്കും എന്നായിരുന്നു എസ്പിയുടെ അറിയിപ്പ്.

Latest