Connect with us

International

ഒമാനില്‍ പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് സൂചന

Published

|

Last Updated

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കുടിവെള്ള പദ്ധതിക്കായി തയ്യാറാക്കിയ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും പ്രാഥമിക വിവരമനുസരിച്ച് ഇന്ത്യക്കാരെന്ന് സൂചന. അതേ സമയം ഇതില്‍ മലയാളികളുണ്ടോയെന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.

മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതായി ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മന്ത്രാലയം ട്വീറ്റ് ചെയ്തു.
മസ്‌കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടം സംഭവിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു.

ആറ് തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest