Connect with us

Gulf

നേഹ ജീവന്‍ കലാതിലകം; വിഷ്ണു ബദരീനാഥ് കലാപ്രതിഭ

Published

|

Last Updated

അബൂദബി: ഇന്ത്യ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ഇന്ത്യാ സോഷ്യല്‍ സെന്റര്‍-യു എ ഇ ഓപ്പണ്‍ യുവജനോത്സവം സമാപിച്ചു. അഞ്ചു വേദികളിലായി 21 ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. നൃത്ത- സംഗീത രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്. യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ഇന്ത്യന്‍ സ്‌കൂളുകളിലെ മുന്നൂറിലേറെ വിദ്യാര്‍ഥികളാണ് യുവജനോത്സത്തില്‍ പങ്കെടുത്തത്.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, മോണോ ആക്ട്, ഉപകരണ സംഗീതം തുടങ്ങിയ ഇനങ്ങളിലായായിരുന്നു മത്സരം. മൂന്ന് വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിരുന്നു. കൂടുതല്‍ പോയിന്റുകള്‍ നേടിയ നേഹ ജീവനെ കലാതിലകമായും വിഷ്ണു ബദരീനാഥിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സംഗീത, നൃത്ത രംഗങ്ങളിലെ പ്രഗത്ഭരാണ് മത്സരങ്ങളുടെ വിധി നിര്‍ണയിച്ചത്.

---- facebook comment plugin here -----

Latest