Connect with us

Kerala

കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ
മേയറായി എല്‍ ഡി എഫിലെ കെ ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീകുമാറിന് 42 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയിലെ എം ആര്‍ ഗോപന് 35 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മൂന്ന് യു ഡി എഫ് കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവായി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. നിലവിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ശ്രീകുമാര്‍.