Connect with us

National

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശിപാര്‍ശ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കി. നിലവില്‍ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന പ്രതികരിച്ചു.

അതിനിടെ, സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേനക്കു മുന്നില്‍ കോണ്‍ഗ്രസ് ഉപാധികള്‍ മുന്നോട്ടുവച്ചു. നാലു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്നതാണ് ആദ്യ ആവശ്യം. ഇതിനു പുറമെ, ഭരണത്തിന് പൊതു മിനിമം പരിപാടി വേണമെന്നും സര്‍ക്കാര്‍ നയരൂപവത്കരണത്തിന് ഏകോപന സമിതി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. ശിവസേനക്ക് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ഇരുവരും തമ്മില്‍ സംസാരിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ എന്‍ സി പി നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും മല്ലികാര്‍ജുന്‍ കാര്‍ഗെയും മറ്റും മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്.

Latest