Connect with us

National

രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം: ശിവസേനക്ക് മുമ്പില്‍ ഉപാധിവെച്ച് എന്‍ സി പി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിയില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ എന്‍ സി പിക്ക് ഗവര്‍ണര്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ ശിവസേനക്ക് മുമ്പില്‍ പുതിയ ഉപാധിയുമായി ശരദ് പവാര്‍. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കണമെന്നാണ് എന്‍ സി പി അധ്യക്ഷന്‍ മുന്നോട്ടുവെച്ച ഉപാധി. ഇത് അംഗീകരിച്ചാല്‍ പിന്നീട് എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലേക്ക് കടക്കാമെന്നും ഇവര്‍ ശിവസേന നേതൃത്വത്തെ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തി് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്യും.

അതിനിടെ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം വൈകന്നതില്‍ എന്‍ സി പിയില്‍ അതൃപതി പുകയുന്നതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ നിലപാടില്‍ ശരദ് പവാര്‍ കടുത്ത അമര്‍ഷത്തിലാണെന്നാണ് മുംബൈയില്‍ നിന്നുള്ള വിവരം. പവാറുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ന് മുംബൈയിലേക്ക് പോകാന്‍ ാണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ യാത്ര ഇവര്‍ റദ്ദാക്കിയതായും സോണിയായുമായി ചര്‍ച്ച നടത്താന്‍ പവാര്‍ ഡല്‍ഹിക്ക് വരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായുമാണ് വിവരം. ഇതാണ് പവാറിനെ പ്രകോപിപ്പിച്ചരിക്കുന്നത്.

സാണിയാ ഗാന്ധിയെ കാണാനാണ് ശരദ് പവാറിനോടു നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പവാറിനോട് മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചപ്പോള്‍ “ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്? എനിക്കൊന്നും അറിയില്ല” എന്നായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗമാകണമെന്ന നിലപാടാണ് എന്‍ സി പിക്കുള്ളത്. പുറത്ത് നിന്ന് പിന്തുണക്കുകയാണെങ്കില്‍ താത്പര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്.

അതിനിടെ ശിവസേനയെ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വിത്യാസം രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളും എം എല്‍ എമാരും സഖ്യം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നു. ഇതാണ് ഒരു തീരുമാനം എടുക്കാന്‍ വൈകുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ന് സോണിയാ ഗാന്ധിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഇതിലും തീരുമാനമാകാതെ വന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.