Connect with us

Ongoing News

മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു; ആള്‍കൂട്ട ആക്രമണത്തില്‍ മനംനൊന്തെന്ന് പരാതി

Published

|

Last Updated

മലപ്പുറം: ആള്‍കൂട്ടം സംഘം ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്ന് മനംനൊന്ത യുവാവ് മലപ്പുറത്ത് ആത്മഹത്യ ചെയ്തതായി പരാതി. കോട്ടക്കല്‍ പുതുപ്പറപ് സ്വദേശി ഷാഹിര്‍ ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് ഷാഹിറിന് മര്‍ദനമേറ്റത്. ഷാഹിറിന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംഘടിച്ചെത്തി നബിദിനാഘോഷ പരിപാടി കണ്ടുകൊണ്ടിരിക്കെയായിരുന്ന ഷാറിനെ മര്‍ദിച്ചെന്ന പരാതിയില്‍ പറയുന്നത്. മര്‍ദനത്തെ തുടര്‍ന്ന് അവശനായ ഷാഹിര്‍ വീട്ടിലെത്തി തന്നെ ജീവിക്കാന്‍ അവര്‍ അനുവദിക്കില്ലെന്ന് കുടുംബത്തെ അറിയിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പരാതി.

കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
നേരത്തെയും ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ മലപ്പുറത്ത് യുവാവു ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദായിരുന്നു തൂങ്ങിമരിച്ചത്.