Connect with us

Kerala

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ മാവോയിസസ്റ്റുകള്‍ പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മണിവാസകത്തിന്റേയും കാര്‍ത്തിയുടേയും ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പോലീസുകാരുടെ പങ്ക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മരണകാരണം അടക്കം അന്വേഷിക്കണം. കൊല്ലപ്പെട്ടവരുടെ ഫിംഗര്‍ പ്രിന്റ് അടക്കമുള്ള എടുത്ത് ശാസ്ത്രീയ പരിശോധന നടത്തണം.

കേസില്‍ പുകമറ നീക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ഏജന്‍സിയല്ല മറിച്ച് നിലവിലെ ക്രൈംബ്രാഞ്ച് തന്നെയായിരിക്കും അന്വേഷിക്കുക. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
അതിനിടെ ഏറ്റുമട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌ക്കാരിക്കാന്‍ പോലീസിന് കോടതി അനുമതി നല്‍കി.

 

Latest