Connect with us

National

തോക്കേന്തി വരനും വധുവും; നാഗാ വിമത നേതാവിന്റെ മകന്റെ വിവാഹ ഫോട്ടോ പുറത്ത്

Published

|

Last Updated

കൊഹിമ: കല്ല്യാണത്തിന് എ കെ 47 അടക്കമുള്ള ആധുനിക തോക്കുകളേന്തി വരനും വധുവും. വര്‍ഷങ്ങളായി അര്‍ധ സൈനികവുമായി പോരടിച്ചുകൊണ്ടിരിക്കുന്ന നാഗാലാന്‍ഡിലെ വിമത ഗ്രൂപ്പിന്റെ നേതാവിന്റെ മകന്റെ കല്ല്യാണത്തിലാണ് വധവും വരനും തോക്കുമായി വേദിയിലെത്തിയത്. നാഗാ ഗ്രൂപ്പുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത്തരം ഒരു ചിത്രം പുറത്തുവന്നിരിക്കുന്നത് വലിയ വിവാദമായിരിക്കുകയാണ്.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലന്‍ഡ് യൂണിഫിക്കേഷന്‍ (എന്‍ എസ് സി എന്‍ യു) നേതാവ് ബൊഹോതോ കിബയുടെ മകനും വധുവുമാണ് കഴിഞ്ഞ ഒമ്പതിന് നടന്ന വിവാഹ സത്ക്കാരത്തില്‍ തോക്കുമായി വേദിയിലെത്തിയത്. എ കെ 47, എം 16 എന്നീ ഓട്ടോമാറ്റിക് തോക്കുകളാണ് ഇവരുടെ കൈകളില്‍ ഉണ്ടായിരുന്നത്. വിവാഹ സത്ക്കാരത്തിന് എത്തിയ അതിഥികളെല്ലാം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു തോക്ക് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന വധുവിന്റെ നില്‍പ്പ്.

എന്നാല്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും അതിനിക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും നാഗാലാന്റ് പോലീസ് ചീഫ് ടി ജോണ്‍ ലോംഗ്കുമെര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വരന്റെയും വധുവിന്റെയും പേരുകല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഏഴ് നാഗാ വിമതര ഗ്രൂപ്പുകളില്‍ ഒന്നാണ് എന്‍ എസ് സി എന്‍ യു. 2007 നവംബര്‍ 23നാണ് ഈ വിമത ഗ്രൂപ്പ് സ്ഥാപിച്ചത്.